ചെന്നൈ: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന കേന്ദ്രസർക്കാർ നിർദേശത്തെ പിന്തുണച്ച് നടൻ രജനീകാന്ത്. ഒരു തെരഞ്ഞെടുപ്പു മാത്രം നടത്തുന്നതിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ പണവും സമയവും ലാഭിക്കാനാവുമെന്ന് രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ ഒഴികെയുള്ള പ്രധാന രാഷ്ട്രീയപാർട്ടികളെല്ലാം കേന്ദ്ര നിർദേശത്തെ എതിർത്തതിനു പിന്നാലെയാണു വ്യത്യസ്ത നിലപാടുമായി രജനീകാന്ത് രംഗത്തെത്തിയിരിക്കുന്നത്.
ബിജു ജനതാദൾ, അകാലിദൾ എന്നീ കക്ഷികൾ ഒരേ സമയം തെരഞ്ഞെടുപ്പു നടത്തുന്നതിന് അനുകൂലമാണ്. തങ്ങളുടെ ഭരണത്തിന്റെ കാലാവധി കഴിയുന്ന2021നു ശേഷം ഒരേ സമയം തെരഞ്ഞെടുപ്പു നടത്തുന്നതിനു സമ്മതമാണെന്നാണ് അണ്ണാ ഡിഎംകെയുടെ നിലപാട്.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; പിന്തുണയുമായി രജനീകാന്ത്
01:31 AM Jul 16, 2018 | Deepika.com