റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ബിഎസ്എഫ് ജവാന്മാർ വീരമൃത്യു വരിച്ചു. കാങ്കേർ ജില്ലയിലെ വനമേഖലയിലെ മഹ്ലാ ബിഎസ്എഫ് ക്യാന്പിനു സമീപമായിരുന്നു ഏറ്റുമുട്ടൽ.
രാജസ്ഥാൻ സ്വദേശിയായ ലോകേന്ദർ സിംഗ്, പഞ്ചാബ് സ്വദേശിയായ മുക്തിയാർ സിംഗ് എന്നിവരാണു വീരമൃത്യു വരിച്ചത്. പട്രോളിംഗിനു ശേഷം തിരികെ പോരുകയായിരുന്ന ബിഎസ്എഫ് 114-ാം ബറ്റാലിയനിലെ ജവാന്മാരാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.
ഛത്തീസ്ഗഡിൽ രണ്ടു ബിഎസ്എഫ് ജവാന്മാർക്കു വീരമൃത്യു
01:31 AM Jul 16, 2018 | Deepika.com