ബംഗളൂരു: കർണാടക മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, ജി. പരമേശ്വര, ദിനേഷ് ഗുണ്ടുറാവു എന്നിവർ ഈയാഴ്ച പാർട്ടി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ ഇടംകണ്ടെത്താനാകാതിരുന്ന നേതാക്കളുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഈ നടപടി.
മുതിർന്ന നേതാക്കളായ എച്ച്.കെ. പാട്ടീൽ, റോഷൻ ബെയ്ഗ്, എം.ബി. പാട്ടീൽ എന്നിവരും അസംതൃപ്തരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
പുനഃസംഘടന: കർണാടക കോൺഗ്രസ് നേതാക്കൾ രാഹുലിനെ കാണും
01:31 AM Jul 16, 2018 | Deepika.com