അയോധ്യയിൽ രാമക്ഷേത്രം : നിഷേധിച്ച് ബിജെപി

01:07 AM Jul 15, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ ഉ​റ​പ്പുന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം. ഹൈ​ദ​രാ​ബാ​ദി​ൽ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ 2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നുമു​ൻ​പ് രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്ന് അ​മി​ത്ഷാ പ​റ​ഞ്ഞ​താ​യി ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂട്ടീ​വ് അം​ഗം പെ​രാ​ലാ ശേ​ഖ​റാ​ണ് അറിയിച്ചത്.

""ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ൽ ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​രാ​മ​ക്ഷേ​ത്ര​ത്തെ സം​ബ​ന്ധി​ച്ചു യാ​തൊ​രു പ​രാ​മ​ർ​ശ​ങ്ങ​ളും ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ വ​സ്തു​താവി​രു​ദ്ധ​മാ​ണ്. ഇ​ങ്ങ​നെ​യൊ​രു കാ​ര്യം അ​ജ​ൻ​ഡ​യി​ൽ പോ​ലു​മി​ല്ല’ എ​ന്നാ​ണ് ബി​ജെ​പി ഒൗ​ദ്യോ​ഗിക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് ചെ​യ്ത​ത്.

അ​മി​ത്ഷാ​യു​ടെ പേ​രി​ൽ പ്ര​സ്താ​വ​ന പു​റ​ത്തുവ​ന്ന ഉ​ട​ൻത​ന്നെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​യോ​ധ്യാ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് അ​മി​ത്ഷാ എ​ഴു​താ​ൻ പോ​കു​ക​യാ​ണോ എ​ന്നാ​ണ് എ​ഐ​എം​ഐ​എം നേ​താ​വ് അ​സു​ദു​ദീ​ൻ ഉ​വൈ​സി ചോ​ദി​ച്ച​ത്. ഈ ​നി​ല​യ്ക്ക് സു​പ്രീം​കോ​ട​തി വി​ധി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഉവൈസി പറഞ്ഞു.