ആർഎസ്എസ് ചിന്തകനടക്കം നാലുപേർ രാജ്യസഭയിലേക്ക്

01:07 AM Jul 15, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് ചി​ന്ത​ക​ൻ രാ​കേ​ഷ് സി​ൻ​ഹ ഉ​ൾപ്പെ ടെ നാ​ലുപേ​രെ രാഷ്‌ട്രപതി രാം​നാ​ഥ് കോ​വി​ന്ദ് രാ​ജ്യ​സ​ഭ​യി​ലേ​ക്കു നാ​മ​നി​ർ​ദേ​ശം ചെ​യ്തു. പ്ര​ശ​സ്ത ക്ലാ​സി​ക്ക​ൽ ന​ർ​ത്ത​കി സോ​നാ​ൽ മാ​ൻ​സിം​ഗ്, കരിങ്കൽ ശി​ല്​പി ര​ഘു​നാ​ഥ് മ​ഹാ​പാ​ത്ര, മു​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ് എം​പി​യും ദ​ളി​ത് നേ​താ​വു​മാ​യ രാം ​ശ​ക്ക​ൽ എ​ന്നി​വ​രാ​ണു നാ​മ​നി​ർ​ദേ​ശം ചെ​യ്യപ്പെട്ട മ​റ്റു മൂ​ന്നു പേ​ർ.

ഭ​ര​ണ​ഘ​ട​ന​യനു​സ​രി​ച്ച് സാ​ഹി​ത്യം, ക​ല, ശാ​സ്ത്രം, സാ​മൂ​ഹി​ക സേ​വ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച 12 വ്യ​ക്തി​ക​ളെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് രാഷ്‌ട്രപ തിക്കു നാ​മനി​ർ​ദേ​ശം ചെ​യ്യാം. സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, നടി രേ​ഖ, വ്യവസായി അ​നു ആ​ഗ, നിയമജ്ഞൻ കെ. ​പ​രാ​ശ​ര​ൻ എ​ന്നി​വ​ർ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ നാ​മ​നി​ർ​ദേ​ശം.

ബോ​ക്സ​ർ മേ​രി കോം, ​കോ​ള​മി​സ്റ്റ് സ്വ​പ​ൻ ദാ​സ് ഗു​പ്ത, അ​ഡ്വ​ക്ക​റ്റ് കെ.​ടി.​എ​സ് തു​ൾ​സി, സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ ന​രേ​ന്ദ്ര ജാ​ധ​വ്, ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി, നടി രൂ​പ ഗാം​ഗു​ലി, ച​ല​ച്ചി​ത്ര​താ​രം സു​രേ​ഷ് ഗോ​പി, സ​ന്പാ​ജി മ​ഹാ​പാ​ത്ര തു​ട​ങ്ങി​യ​വ​രാ​ണ് നാ​മ​നി​ർ​ദേ​ശം ചെയ്യപ്പെട്ട മറ്റ് അം ഗങ്ങൾ.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രോ​ബ​ർ​ട്സ് ഗഞ്ച് മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മൂ​ന്നു വ​ട്ടം പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യി​ട്ടു​ണ്ട് ക​ർ​ഷ​ക നേ​താ​വ് കൂ​ടി​യാ​യ രാം ​ശ​ക്ക​ൽ. തൊ​ഴി​ൽ, ഉൗ​ർ​ജം, കൃ​ഷി, പെ​ട്രോ​ളി​യം, പ്ര​കൃ​തിവാ​ത​കം തു​ട​ങ്ങി​യ​വ​യ്ക്കാ​യു​ള്ള വി​വി​ധ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ന്‍റെ അ​തി​ർ​ത്തിപ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ബി​സ്വ​ർ സ​മു​ദാ​യ​ത്തി​ൽനി​ന്നാ​ണ് ദ​ളി​ത് നേ​താ​വാ​യ ശ​ക്ക​ലി​ന്‍റെ വ​ര​വ്.

ആ​ർ​എ​സ്എ​സ് ചി​ന്ത​ക​നാ​യ രാ​കേ​ഷ് സി​ൻ​ഹ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മോ​ട്ടി​ലാ​ൽ നെ​ഹ്റു കോ​ള​ജി​ലെ പ്ര​ഫ​സ​റും ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് റി​സേ​ർ​ച്ചി​ന്‍റെ ബോ​ർ​ഡ് മെ​ന്പ​റുമാ​ണ്. ഡോ. ​കെ.​ബി. ഹെ​ഡ്ഗേ​വാ​റി​ന്‍റെ ജീ​വ​ച​രി​ത്രം എ​ഴു​തി​യിട്ടു ണ്ട്. ഡ​ൽ​ഹി കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ പോ​ളി​സി ഫൗ​ണ്ടേ​ഷ​ന്‍റെ സ്ഥാ​പ​ക​നാ​ണ്. സാ​മൂ​ഹ്യ ശാ​സ്ത്ര​ത്തി​നു​ള്ള ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​ഡീ​ഷ ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി​യു​ടെ പ്ര​സി​ഡ​ന്‍റാ​യ ര​ഘു​നാ​ഥ് മ​ഹാ​പാ​ത്ര​യ്ക്ക് പ​ദ്മ​വി​ഭൂ​ഷ​ൻ, പ​ദ്മ​ഭൂ​ഷ​ൻ, പ​ദ്മ​ശ്രീ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. 1964ൽ ​മി​ക​ച്ച ശി​ൽ​പി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക്ലാ​സി​ക്ക​ൽ നൃ​ത്ത രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​യാ​യ സെ​നാ​ൽ മാ​ൻ​സിം​ഗ് പ​ദ്മ​വി​ഭൂ​ഷ​ൻ, പ​ദ്മ​ഭൂ​ഷ​ൻ, കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്.
സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ​സി​ന്‍റെ സ്ഥാ​പ​ക​യാ​ണ്. നൃ​ത്ത സം​വി​ധാ​യി​ക കൂ​ടി​യാ​ണ്.