പാക് വെടിവയ്പിൽ ജവാനു പരിക്ക്
01:07 AM Jul 15, 2018 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി അഖ്നൂർ സെക്ടറിൽ ബിഎസ്എഫ് പോസ്റ്റിനു നേർക്കു പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ ജവാനു പരിക്കേറ്റു. ജൂലൈ എഴിന് നൗഷേറ സെക്ടറിൽ പാക് വെടിവയ്പിൽ ഒരു ജവാനു പരിക്കേറ്റിരുന്നു. ഈ വർഷം 1250 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു.