ആന്ധ്രയിൽ ബോട്ട് മുങ്ങി 10 പേരെ കാണാതായി
01:07 AM Jul 15, 2018 | Deepika.com
കാക്കിനഡ: ആന്ധ്രപ്രദേശിലെ കൊനസീമയിൽ ഗോദാവരി നദിയിൽ ബോട്ട് മുങ്ങി 10 പേരെ കാണാതായി. നിർമാണത്തിലിരുന്ന സിമന്റ് പില്ലറിലിടിച്ചു മറിഞ്ഞായിരുന്നു അപകടം. സലഡിപരിവളത്തിൽനിന്നു പസുവുള ലങ്കയിലേക്കു പോവുകയായിരുന്ന ബോട്ട് പസുവാള ലങ്ക വില്ലേജിലെത്തിയപ്പോഴായിരുന്നു ദുരന്തം. മുപ്പതു പേരാണു ബോട്ടിലുണ്ടായിരുന്നത്. പത്തുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർ നീന്തിക്കയറി. കാണാതായവർക്കായി തെരച്ചിൽ തുടങ്ങി.