വിവാദ പരാമർശം: സാംഭാജിക്കെതിരേ കേസ്
12:28 AM Jul 15, 2018 | Deepika.com
നാഷിക്: തന്റെ തോട്ടത്തിലെ മാന്പഴങ്ങൾ തിന്നാൽ മക്കളുണ്ടാവുമെന്ന ഹിന്ദുനേതാവ് സാംഭാജി ഭിഡെയുടെ പരാമർശത്തിൽ സാംഭാജിക്കെതിരേ കേസ് കൊടുക്കാൻ നാഷിക് മുനിസിപ്പൽ കോർപറേഷൻ ഉപദേശക സമിതി തീരുമാനിച്ചു. തന്റെ തോട്ടത്തിലെ മാന്പഴങ്ങൾ കഴിച്ച ദന്പതികളിൽ പലർക്കും കുട്ടികളുണ്ടായിട്ടുണ്ടെന്നാണ് സാംഭാജി കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തിൽ അവകാശപ്പെട്ടത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.