ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി തയാറായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ പ്രചാരണം തെറ്റാണെന്നും പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനായി ബോധപൂർവം കെട്ടിച്ചമച്ചതാണെന്നും ബിജെപി നേതാവ് വി. മുരളീധരൻ എംപി. കഴിഞ്ഞ 19ന് പ്രധാനമന്ത്രി സർവകക്ഷി സംഘത്തിന് സന്ദർശനാനുമതി നൽകിയതോടെ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടികാഴ്ചയ്ക്കുശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
മുൻകാലങ്ങളിൽ സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചില്ലെന്ന തരത്തിൽ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതടക്കമുള്ള പ്രചാരണങ്ങൾ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് മുരളീധരൻ പറഞ്ഞു.
പ്രചാരണം തെറ്റെന്ന്
12:44 AM Jul 14, 2018 | Deepika.com