അഹമ്മദാബാദ്: മാനഭംഗക്കേസിൽ ആരോപണവിധേയനായ ഗുജറാത്ത് ബിജെപി ഘടകം വൈസ് പ്രസിഡന്റ് ജയന്തി ഭാനുശാലി രാജിവച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ജിത്തു വഹാനിക്കാണ് രാജികത്ത് കൈമാറിയത്. ഭാനുശാലിയുടെ രാജി സ്വീകരിച്ചതായി ബിജെപി നേതൃത്വം പ്രസ്താവനയിൽ അറിയിച്ചു.
തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ ഭാനുശാലി നിഷേധിച്ചു. തന്റെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണു നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാനുശാലിക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ ഇരുപത്തിയൊന്നുകാരി ജൂലൈ 11നു പോലീസ് കമ്മീഷണറുടെ ഓഫീസിനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ലസൂറത്ത് പോലീസ് കമ്മീഷണർ സതീഷ് ശർമ പറഞ്ഞു. കച്ചിൽനിന്നുള്ള മുതിർന്ന നേതാവായ ഭാനുശാലി 2007ൽ അബ്ദാസ മണ്ഡലത്തിൽനിന്നു നിയമസഭാംഗമായിട്ടുണ്ട്.
മാനഭംഗം: ഗുജറാത്ത് ബിജെപി വൈസ് പ്രസിഡന്റ് രാജിവച്ചു
12:44 AM Jul 14, 2018 | Deepika.com