അമരാവതി: ആന്ധ്രയിൽ വിഷവാതകം ചോർന്ന് ആറു പേർ മരിച്ചു. അനന്തപുരിലെ സ്വകാര്യ സ്റ്റീൽ ഫാക്ടറിയിലാണു വാതകച്ചോർച്ചയുണ്ടായത്. ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ചത്. രണ്ടു പേർ സംഭവസ്ഥലത്തും നാലു പേർ ആശുപത്രിയിലുമാണു മരിച്ചത്.
പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് അപകടം. റീ ഹീറ്റിംഗ് പ്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കാർബൺ മോണോക്സൈഡാണു ചോർന്നത്. ബ്രസീലിയൻ കന്പനി ഗോർഡോവിന്റെ ഉടമസ്ഥതയിലുള്ളതാണു തഡിപത്രിയിലുള്ള സ്റ്റീൽ ഫാക്ടറി.
ആന്ധ്രയിൽ വിഷവാതകം ചോർന്ന് ആറു മരണം
01:53 AM Jul 13, 2018 | Deepika.com