ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തിയോടു ചേർന്നുകിടക്കുന്ന 17 സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ വികസനത്തിന് കേന്ദ്രം 1100 കോടി രൂപ അനുവദിച്ചു.
ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ, കുടിവെള്ളം, മാലിന്യനിർമാർജനം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഒരുക്കി 61 ഗ്രാമങ്ങളെ മാതൃകാഗ്രാമങ്ങളാക്കി മാറ്റുകയാണു ലക്ഷ്യമെന്നും ഇതിനായി സംസ്ഥാനങ്ങൾക്കു തുക നല്കിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഇന്നലെ 17 സംസ്ഥാനങ്ങളിലെ 25 ജില്ലാ മജിസ്ട്രേറ്റുമാർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ അതിർത്തിപ്രദേശ വികസന പരിപാടി (ബിഎഡിപി)നടപ്പാക്കുന്നതു സംബന്ധിച്ചാണു ചർച്ച ചെയ്തത്.
അതിർത്തിഗ്രാമങ്ങളുടെ വികസനത്തിന് 1100 കോടി രൂപ അനുവദിച്ചു
01:47 AM Jul 13, 2018 | Deepika.com