ന്യൂഡൽഹി: ഉന്നാവോയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗറിനെതിരേ സിബിഐ ലക്നോ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
സെംഗറിന്റെ കൂട്ടാളി ശശി സിംഗിനെയും പ്രതിചേർത്തിട്ടുണ്ട്. 2017 ജൂൺ നാലിനാണു കേസിനാസ്പദമായ സംഭവം. ജോലി വാഗ്ദാനം ചെയ്തു കുൽദീപ് സിംഗ് വസതിയിലേക്കു വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്നാണു കേസ്.
ഉന്നാവോ മാനഭംഗം: കുറ്റപത്രം സമർപ്പിച്ചു
01:40 AM Jul 12, 2018 | Deepika.com