മോദിയുടെ റാലിയിലേക്കു കർഷക പ്രതിഷേധം
01:40 AM Jul 12, 2018 | Deepika.com
മാലൗത്(പഞ്ചാബ്): പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകറാലിയെ അഭിസംബോധന ചെയ്യവേ പ്രതിഷേധവുമായി കർഷകർ. കരിങ്കൊടികളുമായി മോദിയുടെ റാലി നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ കർഷകരെ പോലീസ് തടഞ്ഞു. മോദിയുടെ റാലി നടന്ന സ്ഥലത്തുനിന്ന് പത്തു കിലോമീറ്റർ അകലെയാണു കർഷകർ സംഘടിച്ചത്.