ന്യൂഡൽഹി: ദളിത് അനുകൂല നിലപാടുകളിലൂടെ ശ്രദ്ധേയനായ തമിഴിലെ സംവിധായകൻ പാ രഞ്ജിത്തുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയത്തിനൊപ്പം സിനിമാ-സാമൂഹ്യമേഖലയിലെ വിഷയങ്ങൾ ഡൽഹിയിൽ രാഹുലിന്റെ വസതയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇടംപിടിച്ചു. നടൻ കലൈയരശനും പങ്കാളിയായി.
മദ്രാസ്, കബാലി, കാലാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ പാ രഞ്ജിത്തിനെയും നടൻ കലൈയരശനെയും കണ്ടുവെന്ന് രാഹുൽതന്നെയാണ് ട്വീറ്റ് ചെയ്തത്, ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം. ‘കൂടിക്കാഴ്ച ആസ്വാദ്യകരമായിരുന്നു. ചർച്ച തുടരാനാണ് തീരുമാനം’ ട്വീറ്റിൽ പറയുന്നു.
രാഹുൽ പാ രഞ്ജിത്തിനെ കണ്ടു, രാഷ്ട്രീയം പറഞ്ഞു
01:40 AM Jul 12, 2018 | Deepika.com