കോട്ടയം: റബർ ബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായി ഡി. ആനന്ദനെ നിയമിച്ചു. നിലവിലെ ചെയർമാൻ ചെന്നൈ എക്കണോമിക്സ് സോണ്‍ ഡവലപ്പ്മെന്റ് കമ്മീഷണർകൂടിയായ ഡോ.എൻ.കെ. ഷണ്മുഖസുന്ദരത്തിനു റബർ ബോർഡിന്റെ ചുമതലകൂടി വഹിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് എക്കണോമിക്സ് സോണ്‍ ജോയിന്റ് ഡവലപ്പ്മെന്റ് കമ്മീഷണറായ ആനന്ദന് അഡീഷണൽ ചുമതല നൽകിയിരിക്കുന്നത്. മുൻ ചെയർമാൻ ഷണ്മുഖ സുന്ദരം ചാർജെടുത്ത ശേഷം ഒരിക്കൽ മാത്രമാണ് റബർ ബോർഡ് യോഗത്തിൽ പങ്കെടുത്തത്. പുതിയ ചെയർമാൻ ചുമതലയേറ്റിട്ടില്ല.
കടുത്ത സാന്പത്തിക- അഭ്യന്തര പ്രശ്നങ്ങൾക്കു നടുവിലാണ് നിലവിൽ ബോർഡിന്റെ പ്രവർത്തനം. ആവർത്തന, മുന്നൊരുക്ക കൃഷികളുടെ 2016 വരെയുള്ള സബ്സിഡി മുടങ്ങിക്കിടക്കുന്നു. സമീപകാലത്തൊന്നും അപേക്ഷ ഇതിനായി സ്വീകരിച്ചിട്ടുമില്ല. ഇറക്കുമതി നിയന്ത്രിക്കാനും വിലയിടിവിനു പരിഹാരമുണ്ടാക്കാനും കേന്ദ്രം പ്രത്യേക പാക്കേജ് തയാറാക്കുന്നതിനിടയിലാണു പുതിയ ചെയർമാന്റെ നിയമനം. 2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണു തമിഴ്നാട് സ്വദേശിയായ ഡി. ആനന്ദൻ.
ഡി. ആനന്ദൻ റബർ ബോർഡ് ചെയർമാൻ
01:40 AM Jul 12, 2018 | Deepika.com