മണ്ണിടിച്ചിൽ; മണിപ്പൂരിൽ ഒൻപതു പേർ മരിച്ചു
01:40 AM Jul 12, 2018 | Deepika.com
ഇംഫാൽ: മണിപ്പൂരിലെ തമെംഗ്ലോംഗ് ടൗണിൽ മൂന്നിടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ഒൻപതു പേർ മരിച്ചു. ഏഴു പേർക്കു പരിക്കേറ്റു. ഏഴു മൃതദേഹങ്ങൾമാത്രമാണു കണ്ടെത്താനായത്. ആസാമിനോട് അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ സുരക്ഷാസേനയാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നത്.