സോഫിയാൻ (ശ്രീനഗർ): ജമ്മു-കാഷ്മീരിലെ ഷോപിയാൻ ജില്ലയിൽ മീമാന്ദറിലെ ഖുർഷീദ് അഹമ്മദ് ഷെയ്കിലെ ജനവാസ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു കുട്ടി മരിച്ചു.
സഒരു പെൺകുട്ടി ഉൾപ്പെടെ നാലു കുട്ടികൾക്കു പരിക്കേറ്റു. എല്ലാവരും ആറിനും എട്ടിനും മധ്യേ പ്രായമുള്ളവരാണ്. സാലിഖ് ഇക്ബാൽ ഷെയ്ഖ് ആണു കൊല്ലപ്പെട്ട കുട്ടി. പരിക്കേറ്റ നാലു പേരിൽ മൂന്നു പേരുടെയും നില ഗുരുതരമാണ്. ജനവാസ കേന്ദ്രത്തിൽനിന്നു കുട്ടികൾക്കു ലഭിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
കാഷ്മീരിൽ സ്ഫോടനം ബാലൻ കൊല്ലപ്പെട്ടു
12:19 AM Jul 12, 2018 | Deepika.com