മനുഷ്യാവകാശ കമ്മീഷൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
01:07 AM Jul 10, 2018 | Deepika.com
ന്യൂഡൽഹി: ദേശീയ മനുഷ്യാവകാശ കമ്മീഷൻ സിൽവർ ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് എച്ച്. എൽ ദത്തു സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്താണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സ്ഥാപക ദിനമായ ഒക്ടോബർ 12 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സിൽവർ ജൂബിലി ആഘോഷങ്ങളിൽ കമ്മീഷൻ ഉദ്യോഗസ്ഥർക്കു പുറമേ പൊതു ജനങ്ങളും പങ്കെടുക്കണമെന്നു ജസ്റ്റീസ് ദത്തു പറഞ്ഞു.