റൊട്ടി കരിഞ്ഞുപോയതിനു മുത്തലാക്ക് ചൊല്ലിയതായി പരാതി
01:07 AM Jul 10, 2018 | Deepika.com
ബൻഡ: ഭർത്താവിന് ഉണ്ടാക്കിക്കൊടുത്ത റൊട്ടി കരിഞ്ഞുപോയതിനു മുത്തലാക്ക് ചൊല്ലിയതായി പരാതി. ഉത്തർപ്രദേശിലെ മഹോബ ജില്ലയിൽ പഹ്റെത വില്ലേജിലാണു സംഭവം. 24 വയസുകാരിയുടെ പരാതിയിൽ കേസെടുത്തതായി എഎസ്പി ബൻസ്രാജ് യാദവ് പറഞ്ഞു. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.