ജയ്പുർ: രാജസ്ഥാനിലെ രാജ്സമന്ദിൽ രാജ്മഹൽ ഹോട്ടലിൽനിന്ന് 63 പെൺകുട്ടികളെ രക്ഷപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നീളുന്നത് സ്വയം പ്രഖ്യാപിത ആൾദൈവം വീരേന്ദ്ര ദേവ് ദീക്ഷിതിലേക്കെന്നു സൂചന. ബാലാവകാശ കമ്മീഷനാണ് ഈ വിവരം പുറത്തുവിട്ടത്.
നേപ്പാളിൽനിന്നും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽനിന്നും എത്തിച്ച അഞ്ചിനും പതിനാറിനുമിടയിൽ പ്രായമുള്ള കുട്ടികളെയാണു പോലീസ് ജൂലൈ നാലിനു രക്ഷപ്പെടുത്തിയത്. പെൺകുട്ടികളെ ഹോട്ടലിൽ എത്തിച്ചതിനു പിന്നിൽ ദീക്ഷിതിനു പങ്കുണ്ടെന്നാണ് അന്വേഷിക്കുന്നതെന്നു രാജ്നഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദിനേശ് കുമാർ പറഞ്ഞു.
പെൺകുട്ടികളെ രക്ഷപ്പെടുത്തിയ സംഭവം: അന്വേഷണം സ്വയംപ്രഖ്യാപിത ആൾദൈവത്തിനു നേരേ
01:07 AM Jul 10, 2018 | Deepika.com