ചെന്നൈ: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 99 വയസുള്ള മുൻ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിലായി.ശനിയാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. ചെന്നൈയിലാണു സംഭവം. പെൺകുട്ടിയുടെ കുടുംബം മുൻ സർക്കാർ സ്കൂൾ പ്രിൻസിപ്പലിന്റെ വാടകവീട്ടിൽ രണ്ടു വർഷമായി താമസിച്ചുവരികയായിരുന്നു.
അടുത്തിടെ പെൺകുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. സ്കൂളിൽനിന്ന് എന്തെങ്കിലും കഴിച്ചതാണോ വയറുവേദനയ്ക്കു കാരണമെന്ന് മാതാപിതാക്കൾ സംശയിച്ചു. ഒടുവിലാണു പീഡനവിവരം പുറത്തുവന്നത്. ഉടൻതന്നെ കുട്ടിയുടെ പിതാവ് പോലീസിൽ വിവരം അറിയിച്ചു. ഇവരുടെ വീടിനടുത്തുതന്നെ താമസിക്കുന്ന മുൻ സ്കൂൾ പ്രിൻസിപ്പൽ പീഡിപ്പിച്ചതായി കുട്ടി തന്നെ പോലീസിനു മൊഴി നല്കി.
പത്തുവയസുകാരിയെ പീഡിപ്പിച്ച തൊണ്ണൂറ്റിയൊന്പതുകാരനായ മുൻ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
01:07 AM Jul 10, 2018 | Deepika.com