എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
12:39 AM Jul 09, 2018 | Deepika.com
ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്നു മകൻ രോഹിത് ശേഖർ തിവാരി അറിയിച്ചു.സെപ്റ്റംബർ മുതൽ ആശുപത്രിയിലെ ചികിത്സയിലുള്ള തിവാരിയെ ഇന്നലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലസിസ് നടത്തിവരികയായിരുന്നു.