ഇന്ത്യ 680 കോടി നല്കും; സെയ്ഷെൽസ് നിലപാടു മാറ്റി

12:39 AM Jun 26, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​യ്ഷെ​​​ൽ​​​സി​​​ലെ നാ​​​വി​​​ക​​​താ​​​വ​​​ള പ​​​ദ്ധ​​​തി പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ - സെ​​​യ്ഷെ​​​ൽ​​​സ് ധാ​​​ര​​​ണ. സെ​​​യ്ഷെ​​​ൽ​​​സി​​​ന് സൈ​​​നി​​​ക അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ത്യ 680 കോ​​​ടി രൂ​​​പ (10 കോ​​​ടി ഡോ​​​ള​​​ർ) വാ​​​യ്പ ന​​​ൽ​​​കും.

സെ​​​യ്‌​​​ഷെ​​​ൽ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡാ​​​നി ഫോ​​​റെ ഇ​​​വി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ലാ​​​ണ് ഈ ​​​ധാ​​​ര​​​ണ. ച​​​ർ​​​ച്ച 100 മി​​​നി​​​റ്റ് നീ​​​ണ്ടു.

സെ​​​യ്ഷെ​​​ൽ​​​സി​​​ന്‍റെ അ​​​സം​​​പ്ഷ​​​ൻ ദ്വീ​​​പി​​​ൽ നാ​​​വി​​​ക​​​താ​​​വ​​​ളം നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ഇ​​​ന്ത്യ​​​ൻ നീ​​​ക്കം അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച അ​​​വി​​​ട​​​ത്തെ പാ​​​ർ​​​ല​​​മെ​​​ന്‍റ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ആ ​​​വി​​​ഷ​​​യം ഡ​​​ൽ​​​ഹി​​​യിൽ ച​​​ർ​​​ച്ച ചെ​​​യ്യി​​​ല്ലെ​​​ന്നു ഫോ​​​റെ പ​​​റ​​​യു​​​ക​​​യും ചെ​​​യ്തു. എന്നാൽ, ഇന്നലെ മോ​​​ദി​​​യും ഫോ​​​റെ​​​യും ത​​​മ്മി​​​ൽ ഉ​​​ള്ളു​​​തു​​​റ​​​ന്നു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ലാ​​​ണു ധാ​​​ര​​​ണ. ഇ​​​ന്ത്യാ സ​​​മു​​​ദ്ര​​​ത്തി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ് ഒ​​​രു നാ​​​വി​​​കനി​​​രീ​​​ക്ഷ​​​ണ താ​​​വ​​​ള​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ കു​​​റേ​​​നാ​​​ളാ​​​യി ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​ല​​​ദ്വീ​​​പ് ചൈ​​​നീ​​​സ് പ​​​ക്ഷ​​​ത്തേ​​​ക്കു മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഒ​​​രു താ​​​വ​​​ളം ഇ​​​ന്ത്യ​​​ക്ക് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ്.