ആക്രിക്കടയിൽ സ്ഫോടനം; നാലു പേർ മരിച്ചു
12:39 AM Jun 26, 2018 | Deepika.com
ലക്നോ/മുസാഫർനഗർ: മുസാഫർനഗർ സർവത് റോഡ് പരിസരത്തെ ആക്രിക്കടയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നാലു പേർക്കു പരിക്കേറ്റു. മരിച്ചവരിൽ രണ്ടു പേർ ആക്രിക്കടയിലെ തൊഴിലാളികളും രണ്ടുപേർ സമീപത്തെ കടകളിലുണ്ടായിരുന്നവരുമാണ്. പരിക്കേറ്റ നാലുപേരെ മുസാഫർനഗറിലെയും ലക്നോവിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.