മുംബൈ: അടുത്ത മാസാവസാനം നടക്കുന്ന ചന്ദ്രഗ്രഹണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയതാകും. ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനില്ക്കും ജൂലൈ 27 രാത്രിയിലെ ചന്ദ്രഗ്രഹണം.
അന്നു കാണുന്ന ചന്ദ്രനെ രക്തചന്ദ്രൻ (ബ്ലഡ്മൂൺ) എന്നാണു വിളിക്കുക. പതിവിലേറെ ചുവന്നു കാണപ്പെടുന്നതിനാലാണ് ആ പേര്. ഭൂമിയുടെ അന്തരീക്ഷത്തിൽ തട്ടിച്ചിതറുന്ന സൂര്യപ്രകാശം ഗ്രഹണവേളയിൽ ചന്ദ്രഗ്രഹം പൂർണമായും മറയാതെ ചുറ്റുമൊരു പ്രഭാവലയം തീർക്കുന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27-ന്
12:39 AM Jun 26, 2018 | Deepika.com