ന്യൂഡൽഹി: സത്യസന്ധതയുടെ വിജയമാണ് ചരക്ക് സേവന നികുതി (ജിഎസ്ടി)യെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയാകുകയാണ്. ഒരു രാജ്യം, ഒരു നികുതി എന്ന സ്വപ്നമാണ് സാക്ഷാത്കരിക്കുന്നതെന്നും സഹകരണാടിസ്ഥാനത്തിലുള്ള ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.
സംസ്ഥാന സർക്കാരുകളുടെ കൂട്ടായ തീരുമാന പ്രകാരമാണ് രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി വലിയ ഒരു നികുതി പരിഷ്കരണം കൊണ്ടുവന്നത്. ജിഎസ്ടി കൗണ്‍സിലിൽ തീരുമാനങ്ങൾ ഏകകണ്ഠമായാണ് ഉണ്ടാകുന്നത്-പ്രധാനമന്ത്രി മോദി പറഞ്ഞു.
സത്യസന്ധതയുടെ വിജയമാണു ജിഎസ്ടിയെന്നു മോദി
12:55 AM Jun 25, 2018 | Deepika.com