മുസാഫർനഗർ: വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർ രോഗിയുടെ വൃക്ക മോഷ്ടിച്ചു. ഇതേത്തുടർന്ന് സ്വകാര്യ ആശുപത്രി പൂട്ടിച്ചു. യുപിയിലെ മുസാഫർനഗർ ജില്ലയിലെ ന്യൂ മാൻഡിയിലാണു സംഭവം. അറുപതുകാരനായ ഇക്ബാലിന്റെ വൃക്കയാണു മോഷ്ടിച്ചത്.
കിഡ്നി സ്റ്റോൺ നീക്കം ചെയ്യാനായി ശനിയാഴ്ചയായിരുന്നു ഇക്ബാൽ ആശുപത്രിയിലെത്തിത്. കല്ല് നീക്കം ചെയ്യുന്നതിനിടെ ഡോക്ടർ വിഭു ഗാർഗ് ഇക്ബാലിന്റെ വൃക്കകളിലൊന്ന് മോഷ്ടിച്ചുവെന്നാണു പരാതി. മോഷ്ടിച്ച വൃക്ക ഐസ് ബാഗിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. ഇക്ബാലിന്റെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടിച്ചതായും സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും യുപി ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. സംഭവത്തിൽ ഡോക്ടർക്കും മൂന്ന് ആശുപത്രി ജീവനക്കാർക്കുമെതിരേ കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വൃക്ക മോഷ്ടിച്ചു, ആശുപത്രി പൂട്ടിച്ചു
12:51 AM Jun 25, 2018 | Deepika.com