തെലുങ്കാനയിൽ ട്രാക്ടർ കനാലിലേക്കു മറിഞ്ഞ് 15 മരണം
12:51 AM Jun 25, 2018 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ ട്രാക്ടർ-ട്രോളി കനാലിലേക്കു മറിഞ്ഞ് 14 സ്ത്രീകളും നാലു വയസുള്ള കുട്ടിയും മരിച്ചു. യാദരി ജില്ലയിലെ ലക്ഷ്മാപുരം ഗ്രാമത്തിൽ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. എതിർദിശയിൽനിന്നു വന്ന ഇരുചക്രവാഹനത്തെ ഇടിക്കാതെ വെട്ടിച്ചപ്പോൾ ട്രാക്ടർ കനാലിലേക്കു മറിയുകയായിരുന്നു. ട്രാക്ടർ ട്രോളിയിൽ 20 യാത്രക്കാരുണ്ടായിരുന്നു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.