ലക്നോ: മിശ്രവിവാഹിതര ദന്പതികൾ പാസ്പോർട്ട് ഓഫീസിൽ അപമാനിതരായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. സംഭവത്തിൽ ദൃക്സാക്ഷിയായ തന്നെ ഏതാനും പേർ തട്ടിക്കൊണ്ടുപോയെന്ന കുൽദീപ് സിംഗ് എന്നയാളുടെ അവകാശവാദത്തോടെയാണിത്.
ബെഹ്റായിച്ചിനു സമീപംവച്ച് തന്നെ തട്ടിക്കൊണ്ടുപോയെന്നും ഒരുവിധത്തിൽ രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് കുൽദീപ് സിംഗ് വെളിപ്പെടുത്തിയത്. പാസ്പോർട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നു കാണിച്ച് ഇയാൾ പോലീസിനു പരാതിയും നൽകി.
അതേസമയം അന്വേഷണം നടക്കുകയാണെന്നും തട്ടിക്കൊണ്ടുപോയെന്നതിനു സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ലക്നോയിലെ സീനിയർ എസ്പി ദീപക് കുമാർ അറിയിച്ചു.
പാസ്പോർട്ട് വിവാദം: തട്ടിക്കൊണ്ടുപോയെന്നു ദൃക്സാക്ഷിയുടെ പരാതി
12:51 AM Jun 25, 2018 | Deepika.com