ജബൽപുർ: കിരന്തുൽ-വിശാഖപട്ടണം റൂട്ടിൽ ഭൻസിക്കും കമലൂരിനുമിടയിൽ റെയിൽപാളം നക്സലുകൾ നീക്കം ചെയ്തതിനെത്തുടർന്ന് ഇതുവഴി വന്ന ഗുഡ്സ് ട്രെയിൻ പാളം തെറ്റി.
മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം നിലച്ചു. ഇതുവഴിയെത്തിയ ഗുഡ്സ് ട്രെയിനിനിന്റെ 24 കോച്ചുകളും നിലംപൊത്തി. അപകടത്തിനുപിന്നാലെ ലോക്കോപൈലറ്റിന്റെയും ഗാർഡിന്റെയും കൈവശമുണ്ടായിരുന്ന വോക്കി ടോക്കിയും നക്സലുകൾ അപഹരിച്ചു. റെയിൽപാളം അപഹരിച്ചതുവഴി കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് റെയിൽവേക്കുണ്ടായത്.
നക്സൽ അട്ടിമറി: ഗുഡ്സ് ട്രെയിൻ പാളം തെറ്റി
12:51 AM Jun 25, 2018 | Deepika.com