കോയന്പത്തൂർ: ടവർലൈൻ സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റ് പൊട്ടിവീണ് ഇലക്ടിസിറ്റി ബോർഡിലെ താൽക്കാലിക ജീവനക്കാരൻ മരിച്ചു. സേലം പള്ളപ്പട്ടി പെരിയസ്വാമി (45) ആണ് മരിച്ചത്.
കൃഷ്ണഗിരി ജില്ലയിലെ തിട്ടകോട്ടി എന്ന സ്ഥലത്ത് 110 കെവി പുതിയ ടവർ സ്ഥാപിക്കുന്ന ജോലിക്കിടയിലാണ് ഡിസ്ക് എന്ന ഉപകരണം മുകളിലേക്ക് കയറ്റുന്നതിനിടയിൽ പോസ്റ്റ് മുറിഞ്ഞ് 100 അടി ഉയരത്തിൽ നിന്നും പെരിയസ്വാമിയുടെ ദേഹത്ത് വീണത്. ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു
11:21 PM Jun 24, 2018 | Deepika.com