മുസാഫർനഗർ: ഉത്തർപ്രദേശിൽ കിഡ്നി സ്റ്റോണുമായെത്തിയ രോഗിയുടെ കിഡ്നി ശസ്ത്രക്രിയയ്ക്കിടെ മോഷ്ടിച്ചുവിറ്റുവെന്ന കുറ്റത്തിനു ഡോക്ടർക്കെതിരേ കേസ്. ന്യൂമാൻഡിയിലെ ഒരു സ്വകാര്യ ആശുപത്രിയിലുള്ള ഡോക്ടർ വിഭു ഗാർഗിനെ(60)തിരേയാണു ന്യൂമാൻഡി പോലീസ് കേസെടുത്തത്.
ചികിത്സതേടി ആശുപത്രിയിലെത്തിയ 60 വയസുള്ള ഇക്ബാലിനോട് ഉടൻ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർ പറഞ്ഞിരുന്നു. കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നതിനു പകരം കിഡ്നിതന്നെ നീക്കം ചെയ്തുവെന്നാണ് രോഗിയുടെ ബന്ധുക്കളുടെ പരാതി. ഡോക്ടറുടെ മുറിയിലേക്ക് ഐസ്ബാഗിൽ കിഡ്നി മാറ്റുന്നതായി കണ്ടുവെന്നും ബന്ധുക്കളുടെ പരാതിയിൽ പറയുന്നു.
ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ കിഡ്നി മോഷ്ടിച്ചതിനു ഡോക്ടർക്കെതിരേ കേസ്
12:32 AM Jun 24, 2018 | Deepika.com