അഹമ്മദാബാദ്: വർഷങ്ങൾക്കു മുന്പ് ഇന്ത്യയിലേക്ക് കുടിയേറിയ 90 പാക് ഹിന്ദുക്കൾക്ക് അഹമ്മദാബാദ് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ പൗരത്വം നല്കി. ജില്ലാ കളക്ടർ വിക്രാന്ത് പാണ്ഡെയാണ് പൗരത്വ രേഖകൾ കൈമാറിയത്.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങൾക്കു പൗരത്വം നല്കുന്ന നടപടികൾ കേന്ദ്രസർക്കാർ 2016ൽ ലഘൂകരിച്ചിരുന്നു. ഇതുപ്രകാരം ഗുജറാത്തിലുള്ള അപേക്ഷകർക്കു പൗരത്വം നല്കാൻ അഹമ്മദാബാദ്, ഗാന്ധിനഗർ, കച്ച് ജില്ലാ കളക്ടർമാർക്കു അധികാരം ലഭിച്ചു. 2016 മുതൽ 320 അപേക്ഷകർക്ക് പൗരത്വം നല്കിയതായും കളക്ടർ പറഞ്ഞു.
90 പാക് ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം
12:58 AM Jun 23, 2018 | Deepika.com