ന്യൂഡൽഹി: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ യുപിഎ ചെയർപേഴസൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾക്കായി ഡൽഹിയിൽ എത്തിയ കമൽ ഹാസൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
കോണ്‍ഗ്രസ് നേതൃത്വവുമായല്ലാതെ കമൽ ഹാസൻ മറ്റൊരു കൂടിക്കാഴ്ചകളും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മക്കൾ നീതി മയ്യം കോണ്‍ഗ്രസിനോട് അടുക്കുമെന്ന സൂചനയാണ് ഇതോടെ ഉയരുന്നത്.
കമൽഹാസൻ സോണിയയെ കണ്ടു
01:38 AM Jun 22, 2018 | Deepika.com