ന്യൂഡൽഹി: ചാർജ് ചെയ്യുന്നതിനിടെ സ്മാർട് ഫോണ് പൊട്ടിത്തെറിച്ചു ക്രാഡിൽ ഫണ്ട് സിഇഒ മരിച്ചു. കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് നസ്റിൻ ഹസൻ മരിച്ചത്. കിടക്കാൻ നേരം ബെഡിനരികെ ചാർജ് ചെയ്യാൻ കുത്തിയിട്ട രണ്ടു സ്മാർട്ട് ഫോണുകളിൽ ഒന്നാണു പൊട്ടിത്തെറിച്ചതെന്നാണു റിപ്പോർട്ട്.
ഫോണ് പൊട്ടിത്തെറിച്ചതിനെത്തുടർന്ന് കിടക്കയ്ക്കു തീപിടിച്ചാണു നസ്റിൻ മരിച്ചതെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, തീപിടിച്ച ബെഡ്റൂമിൽ അകപ്പെട്ടു പുക ശ്വസിച്ചാണ് നസ്റിൻ മരിച്ചതെന്നു പോലീസ് പറയുന്നു. ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്നു വ്യക്തമല്ല. മലേഷ്യൻ ധനമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്രാഡിൽ ഫണ്ട്, രാജ്യത്തെ ആദ്യകാല സ്റ്റാർട്ടപ്പ് കന്പനികളിൽ ഒന്നാണ്.
ഫോൺ പൊട്ടിത്തെറിച്ച് ക്രാഡിൽ ഫണ്ട് സിഇഒ മരിച്ചു
01:38 AM Jun 22, 2018 | Deepika.com