മറാത്ത്വാഡയിൽ ഈ വർഷം ജീവനൊടുക്കിയത് 433 കർഷകർ
01:38 AM Jun 22, 2018 | Deepika.com
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയിൽ ഈ വർഷം ജനുവരി ഒന്നു മുതൽ ജൂൺ 17 വരെ ജീവനൊടുക്കിയത് 433 കർഷകർ. കടക്കെണിയും വിളനാശവുമാണു കർഷകരെ ആത്മഹത്യയിലേക്കു നയിച്ചത്. ബീഡ് ജില്ലയിലാണ് ഏറ്റവും അധികം കർഷകർ ജീവനൊടുക്കിയത്-81 പേർ.