ജോമി കുര്യാക്കോസിന് റീച്ച് ലില്ലി മീഡിയ ഫെലോഷിപ്പ്
12:56 AM Jun 21, 2018 | Deepika.com
ന്യൂഡൽഹി: ആരോഗ്യസംബന്ധമായ മാധ്യമ പഠനത്തിനുള്ള റീച്ച് ലില്ലി മീഡിയ ഫെലോഷിപ്പിനു ദീപിക കോട്ടയം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ ജോമി കുര്യാക്കോസ് അർഹനായി. കേരളത്തിലെ ശുചീകരണ തൊഴിലാളികൾ നേരിടുന്ന ക്ഷയരോഗം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ചുള്ള പഠനത്തിന് 30,000 രൂപയുടെ ഫെലോഷിപ്പാണ് ലഭിക്കുക. മീനടം മധുരംചേരിൽ എം.വി. കുര്യാക്കോസിന്റെയും മോളിയുടെയും പുത്രനാണ്. മണർകാട് ഓലിക്കര കൊച്ചുമോളാണ് ഭാര്യ. മകൾ: ആരാധന സൂസൻ.