ഗവർണർ വോറ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി
12:56 AM Jun 21, 2018 | Deepika.com
ശ്രീനഗർ: ജമ്മു-കാഷ്മീർ ഗവർണർ എൻ.എൻ. വോറ സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കൃത്യമായ സമയക്രമത്തിനുള്ളിൽ അടിയന്തരമായി നടപ്പാക്കേണ്ട ദൗത്യങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറി ബി.ബി. വ്യാസുമായി ഗവർണർ ആശയവിനിമയം നടത്തി. മറ്റ് ഉന്നതോദ്യോഗസ്ഥരുമായും ഗവർണർ കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിൽ എത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.