ചർച്ചയ്ക്കു തയാർ: ഐഎഎസ് അസോസിയേഷൻ
01:01 AM Jun 19, 2018 | Deepika.com
ന്യൂഡൽഹി: കേജരിവാളിന്റെ സമരത്തിനെതിരേ പത്രസമ്മേളനം നടത്തിയ ഐഎഎസ് അസോസിയേഷൻ, പ്രശ്നം പരിഹരിക്കുന്നതിനു ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചു. പരിസ്ഥിതി മന്ത്രി ഇമ്രാൻ ഹുസൈൻ നടത്തിയ യോഗത്തിൽ നിന്നു ഫുഡ് കമ്മീഷണർ വിട്ടുനിന്നതിനു പിന്നാലെയാണ് ചർച്ചകൾക്ക് തയാറാണെന്ന് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചത്.