മുംബൈ: സേനാ ജവാൻ ഔറംഗസേബിനെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിരോധമന്ത്രി നിർമല സീതാരാമനെ ആക്രമിച്ച് ബിജെപിയുടെ സഖ്യകക്ഷി ശിവസേന.
ഇന്ത്യക്കു ശരിക്കും പ്രതിരോധമന്ത്രിയുണ്ടോയെന്ന് പാർട്ടി പത്രങ്ങളിലെഴുതിയ മുഖപ്രസംഗങ്ങളിൽ സേന ചോദിച്ചു. അതേസമയം നിർമലയുടെ പേര് എടുത്തു പറയുന്നില്ല. പ്രതിരോധമന്ത്രി ദുർബലയും കഴില്ലാത്തവളുമാണെന്നും അതു രാജ്യത്തിന് ഹാനികരമാണെന്നും ശിവസേന കുറ്റപ്പെടുത്തി.
നിർമലാ സീതാരാമനെ വിമർശിച്ചു ശിവസേന
01:01 AM Jun 19, 2018 | Deepika.com