ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിനിടെ തന്റെ പ്രസംഗത്തിൽ ഇടപെടാൻ ശ്രമിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് ചുട്ടമറുപടിയുമായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സംസാരിക്കാൻ നിശ്ചിതസമയം മാത്രമേ അനുവദിക്കാനാകൂയെന്ന രാജ്നാഥ് സിംഗിന്റെ നിലപാടാണ് ചന്ദ്രബാബു നായിഡുവിനെ ചൊടിപ്പിച്ചത്.
തന്റേതു പ്രത്യേക സംസ്ഥാനവും പ്രത്യേക പ്രശ്നങ്ങളുമുള്ളതാണെന്നും പറഞ്ഞ ചന്ദ്രബാബു, പറയാനുള്ളതു പറഞ്ഞിട്ടേ പോകൂയെന്നും കടുത്ത ഭാഷയിൽ മറുപടി നൽകി. വിവിധ പ്രശ്നങ്ങളുയർത്തി മുഖ്യമന്ത്രിമാർക്ക് സംസാരിക്കാൻ ഏഴ് മിനിറ്റ് മാത്രമാണ് ചടങ്ങിൽ അനുവദിച്ചിരുന്നത്. ചന്ദ്രബാബു നായിഡു ഈ സമയവും പിന്നിട്ടതോടെ രാജ്നാഥ് സിംഗ് ഇടപെട്ടു. എന്നാൽ, പറയാനുള്ളതു പറഞ്ഞിട്ടേ പോകൂയെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, ഇരുപത് മിനിറ്റോളം കൂടുതലെടുക്കുകയും ചെയ്തു.
രാജ്നാഥ് സിംഗ് ഇടപെട്ടു, നായിഡു വഴങ്ങിയില്ല
01:44 AM Jun 18, 2018 | Deepika.com