ആർഎൽഎസ്പി നേതാവിനെ കുത്തിക്കൊന്നു
01:06 AM Jun 18, 2018 | Deepika.com
സിവാൻ: രാഷ്ട്രീയ ലോക് സമതാ പാർട്ടി(ആർഎൽഎസ്പി) സിവാൻ ജില്ലാ പ്രസിഡന്റ് സഞ്ജയ് ഷായെ കുത്തിക്കൊന്നു. ശനിയാഴ്ച രാത്രി ഗരാർ ഗ്രാമത്തിലായിരുന്നു സംഭവം. ഭൂമി തർക്കത്തെത്തുടർന്നായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.