മണ്ണിടിച്ചിൽ; ജമ്മു കാഷ്മീരിൽ മൂന്നു പേർ മരിച്ചു
01:34 AM Jun 17, 2018 | Deepika.com
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്നു നാടോടി സ്ത്രീകൾ മരിച്ചു. അഞ്ചു കുട്ടികൾക്കു പരിക്കേറ്റു. പശുവളർത്തലിൽ ഏർപ്പെട്ടിരുന്ന ഇവർ താമസിച്ചിരുന്ന കൂടാരം മണ്ണിടിച്ചിലിൽ ഒലിച്ചുപോവുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ ആറു വയസിൽ താഴെയുള്ളവരാണ്. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.