മുംബൈ: വാട്സ്ആപ്പ് വഴി അയച്ച വക്കീല്‍ നോട്ടീസിനു സാധുതയുണ്ടെന്നു ബോംബെ ഹൈക്കോടതി. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയും ബാങ്കും തമ്മിലുള്ള കേസിലാണ് ജസ്റ്റീസ് ഗൗതം പട്ടേലിന്റെ പരാമര്‍ശം.
എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമയായ മുംബൈ സ്വദേശി രോഹിദാസ് ജാദവ് 1.17 ലക്ഷം രൂപ തിരിച്ചടവ് വീഴ്ച വരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബാങ്കിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥന് രോഹിദാസിന്റെ മൊബൈല്‍ നമ്പറില്‍ വാട്സ്ആപ്പില്‍ സന്ദേശമായും പിഡിഎഫ് ആയും വക്കീല്‍ നോട്ടീസ് അയച്ചു നല്‍കിയത്. ബാങ്കില്‍ നല്കിയ വിലാസത്തില്‍നിന്നു രോഹിദാസ് മാറി താമസിച്ചതിനാലാണ് വാട്സ്ആപ് വഴി വക്കീല്‍ നോട്ടീസ് അയച്ചതെന്നും സന്ദേശം ഇയാള്‍ വായിച്ചതായും ബാങ്ക് അഭിഭാഷകന് കോടതിയെ ബോധിച്ചു.
വക്കീല്‍ നോട്ടീസ് രജിസ്ട്രേഡ് പോസ്റ്റില്‍ അയച്ചു നല്‍കണമെന്നാണ് നിലവിലെ നിയമം.
വാട്സ്ആപ്പ് വഴി വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് ബോംബെ ഹൈക്കോടതി
01:23 AM Jun 17, 2018 | Deepika.com