ചെന്നൈ: പ്രമുഖ മലയാള സാഹിത്യകാരനും മുൻ അംബാസഡറുമായ ബി. മോഹനചന്ദ്രൻ നായർ (ബിഎംസി നായർ-77) അന്തരിച്ചു. ആലുവയിൽ ജനിച്ച ഇദ്ദേഹം ഒന്നാം റാങ്കോടെ ചരിത്രത്തിൽ എംഎ പാസായി. 1965ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ പ്രവേശിച്ചു.
മൊസാംബിക്, ജമൈക്ക, സിംഗപ്പൂർ, കുവൈറ്റ് എന്നിവിടങ്ങളിൽ അംബാസഡറായിരുന്നു. പന്തയക്കുതിരയാണ് ആദ്യ നോവൽ. കലിക എന്ന മാന്ത്രിക നോവലിലൂടെയാണു ശ്രദ്ധേയനായത്. ഇതു പിന്നീടു ചലച്ചിത്രമാക്കി. ഹൈമവതി, വേലൻ ചടയൻ, സുന്ദരി, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാൽ അഥവാ ശൂർപ്പണഖ, കാക്കകളുടെ രാത്രി തുടങ്ങിയത് ഇദ്ദേഹത്തിന്റെ രചനകളാണ്.
നോവലിസ്റ്റ് ബി.എം.സി. നായർ അന്തരിച്ചു
12:39 AM Jun 17, 2018 | Deepika.com