സിംല/ഡെറാഡൂൺ: ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും ഭൂചലനം അനുഭവപ്പെട്ടു. ഹിമാചലിൽ റിക്ടർ സ്കെയിലിൽ 4.5 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ ഉച്ചകഴിഞ്ഞ് ചന്പ ജില്ലയിലാണ് അനുഭവപ്പെട്ടത്.
ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിൽ ഇന്നലെ രാവിലെയാണ് റിക്ടർ സ്കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇരു സംസ്ഥാനങ്ങളിലും ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഹിമാചലിലും ഉത്തരാഖണ്ഡിലും ഭൂചലനം
01:21 AM Jun 15, 2018 | Deepika.com