ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധാരണ നിലയിലെത്തുമെന്ന് എയിംസിലെ ഡോക്ടർമാർ പറഞ്ഞു. വാജ്പേയി ഐസിയുവിൽത്തന്നെയാണു കഴിയുന്നത്.
കിഡ്നിയിലെ അണുബാധയും നെഞ്ചിലെ നീർക്കെട്ടും മൂലമാണ് വാജ്പേയിയെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്.
ഇതിനിടെ, വാജ്പേയി മരിച്ചുവെന്നു സോഷ്യൽമീഡിയയിൽ ഇന്നലെ വ്യാപക പ്രചാരണമുണ്ടായി. ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവ വഴിയാണു വ്യാജ പ്രചാരണമുണ്ടായത്.
വാജ്പേയിയുടെ നിലയിൽ പുരോഗതിയെന്നു ഡോക്ടർമാർ
01:21 AM Jun 15, 2018 | Deepika.com