ന്യൂഡൽഹി: കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് കോഴിക്കോട് മുൻ ജില്ലാ കളക്ടറായിരുന്ന എൻ. പ്രശാന്തിനെ ഒഴിവാക്കി. പ്രശാന്തിനെ ഒഴിവാക്കണമെന്ന മന്ത്രിയുടെ ആവശ്യം കേന്ദ്ര പേഴ്സണൽ മന്ത്രാലയം അംഗീകരിച്ചു. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡർ ഉദ്യോഗസ്ഥനാണ്.
കണ്ണന്താനം ഒഴിവാക്കിയതോടെ സെൻട്രൽ സ്റ്റാഫിംഗ് സ്കീം പ്രകാരം പ്രശാന്തിനെ കേന്ദ്രത്തിൽ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല.
കഴിഞ്ഞ നവംബർ 27 മുതലാണ് പ്രശാന്തിനെ കണ്ണന്താനം പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. മന്ത്രി അൽഫോൻസ് കണ്ണന്താനവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെത്തുടർന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാർത്ത പുറത്തുവന്നിരുന്നു.
എൻ. പ്രശാന്തിനെ മന്ത്രി കണ്ണന്താനം ഒഴിവാക്കി
01:21 AM Jun 15, 2018 | Deepika.com