ഭർത്താവിനെ മരത്തിൽ കെട്ടിയിട്ടു ഭാര്യയെയും മകളെയും മാനഭംഗപ്പെടുത്തി
12:16 AM Jun 15, 2018 | Deepika.com
ഗയ: ആയുധങ്ങളുമായി പതിയിരുന്ന അക്രമിസംഘം ഗൃഹനാഥനെ മരത്തിൽ കെട്ടിയിട്ടശേഷം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും കൂട്ടമാനഭംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിൽ സോന്ധിയ ഗ്രാമത്തിനു സമീപത്തെ ഗ്രാമത്തിലൂടെ മോട്ടോർസൈക്കിളിൽ പോവുകയായിരുന്ന ഇവരെ സായുധസംഘം ആക്രമിക്കുകയായിരുന്നു.